Fri. Apr 19th, 2024
കണ്ണൂർ:

1140 അതിഥി തൊഴിലാളികളുമായി ഇന്ന് കണ്ണൂരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസ്. ഇന്നലെ 1140 ഉത്തർ പ്രദേശ് സ്വദേശികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. ജില്ലയിലെ വിവിധയിടങ്ങളിൽ നിന്നുള്ള തൊഴിലാളികളെ 38 കെഎസ്ആർടിസി ബസുകളിലായാണ് സ്റ്റേഷനിലേക്ക് എത്തിച്ചത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി 50 സീറ്റുകളുള്ള ബസ്സിൽ 30 പേരുമായിട്ടായിരുന്നു യാത്ര. ഇതുവരെ കണ്ണൂർ ജില്ലയിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം രണ്ടായിരത്തി എഴുന്നൂറ്റി മുപ്പതായി.

By Athira Sreekumar

Digital Journalist at Woke Malayalam