Mon. Dec 23rd, 2024

ന്യൂയോര്‍ക്ക്:

കൊവിഡ് വ്യാപനം തടയുന്നതിനായി ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതിന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. നിയന്ത്രണങ്ങൾ തിരക്കുപിടിച്ച് നീക്കരുതെന്ന് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചു. അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അല്ലെങ്കില്‍ കേസുകള്‍ കുതിച്ചുയരുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധനോം പറഞ്ഞു. ലോക്ക്ഡൗണില്‍ നിന്നുള്ള പരിവര്‍ത്തനം രാജ്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ സ്ഥിതിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

യാത്രാ നിയന്ത്രണങ്ങളും മറ്റ് നിയന്ത്രണ നടപടികളും നീക്കം ചെയ്യുന്നതിനു മുമ്പ് രോഗം വ്യാപിക്കുന്നത് പരിശോധിക്കാന്‍ രാജ്യങ്ങള്‍ മതിയായ ട്രാക്കിങ് സംവിധാനങ്ങളും ക്വാറന്റൈന്‍ വ്യവസ്ഥകളും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

By Binsha Das

Digital Journalist at Woke Malayalam