Mon. Dec 23rd, 2024
ഡൽഹി:

ജഹാഗീർ പുരിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക്ക് നടത്തുകയായിരുന്ന ഡോക്ടർ റിപ്പോൺ മാലിക്കും ഭാര്യയും കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ രാജ്യത്ത് മൂന്നാം സ്ഥാനത്താണ് നിലവിൽ ഡൽഹി. മഹാരാഷ്ട്ര, ദില്ലി, ഗുജറാത്ത് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ രോഗവ്യാപനം അതിതീവ്രഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യമന്ത്രാലയം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.

രാജ്യത്തെ രോഗബാധ നിരക്ക് 4.8 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി മാറിയതായും  11 ദിവസത്തിനിടെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായതായും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ 5,532 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്

By Athira Sreekumar

Digital Journalist at Woke Malayalam