കൊച്ചി:
കൊവിഡിന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം പിടിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി. എന്‍ജിഒ അസോസിയേഷനും എന്‍ജിഒ സംഘും ചേർന്നാണ് ഹർജി നൽകിയത്. ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ശമ്പളം പിടിക്കാൻ ഉള്ള നടപടികൾ സ്റ്റേ ചെയ്യണമെന്നും ശമ്പള ഓർഡിനൻസ് നിയമപരമല്ലെന്നുമാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്.
ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ സംഘടനയും കെഎസ്ഇബി ജീവനക്കാരുടെ സംഘടനയും ഹർജി കോടതിയിൽ നൽകിയിരുന്നു.