Mon. Dec 23rd, 2024
തിരുവനന്തപുരം:

രാജ്യത്തിനകത്തുള്ള വിവിധ സംസ്ഥാനങ്ങളിലെ ഒരു 1,66263 മലയാളികളാണ് നാട്ടിലേക്ക് വരാനായി നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.കര്‍ണാടകം, തമിഴ്‌നാട്,മഹാരാഷ്ട്ര ഈ സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ ഇരുപത്തി എണ്ണായിരത്തി  ഇരുന്നൂറ്റി എഴുപത്തി രണ്ട് പേരാണ് പാസിന് അപേക്ഷിച്ചത്. ഇതില്‍ 5470 പാസ് വിതരണം ചെയ്തു കഴിഞ്ഞു.ഇന്ന് ഉച്ചവരെ 515 പേരാണ് വിവിധ ചെക്‌പോസ്റ്റുകള്‍ വഴി എത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

By Arya MR