Sat. Apr 20th, 2024

ന്യൂഡല്‍ഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ  എണ്ണം  നാല്‍പ്പത്തി ആറായിരത്തി നാനൂറ്റി മുപ്പത്തി മൂന്നായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് മൂവായിരത്തി തൊള്ളായിരം കേസുകളാണ്. 195 പേരാണ് കൊവിഡ് ബാധിച്ച് ഒറ്റ ദിവസം കൊണ്ട് മരണപ്പെട്ടത്. രാജ്യത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയ ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ വെെറസ് ബാധിച്ച് ആയിരത്തി അഞ്ഞൂറ്റി അറുപത്തി എട്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.  പന്ത്രണ്ടായിരത്തി എഴുന്നൂറ്റി ഇരുപത്തി ഏഴ് പേര്‍ രോഗമുക്തരായി.

By Binsha Das

Digital Journalist at Woke Malayalam