തിരുവനന്തപുരം:
മൂന്നാം ഘട്ട ലോക്ക് ഡൗണിൽ സംസ്ഥാനത്തെ സോണുകൾ നിശ്ചയിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനപ്രകാരം. നിലവിൽ ഓറഞ്ച് പട്ടികയിലുള്ള രണ്ട് ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍, കേന്ദ്രസര്‍ക്കാരിന് മാത്രമെ ഇതുസംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളു.
തൃശ്ശൂർ, ആലപ്പുഴ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റണം എന്നാണ് സർക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് ഇരു ജില്ലകളിലും മൂന്നാഴ്ചയായി പുതിയ കേസുകളൊന്നുമില്ല.
തുടർച്ചയായി 21 ദിവസം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിൽ ഒരു ജില്ലയെ തീവ്രത കുറഞ്ഞ സോണിലേക്ക് മാറ്റാം എന്ന് കേന്ദ്രസര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. പക്ഷേ, സംസ്ഥാനത്തിന് ഈയൊരു മാനദണ്ഡം വെച്ച് ഇരു ജില്ലകളെയും ഗ്രീന്‍ സോണാക്കി മാറ്റാന്‍ പറ്റില്ല. കാരണം, കേന്ദ്രസർക്കാർ ഇപ്പോൾ പുറത്തിറക്കിയ പട്ടിക അനുസരിച്ച് ഇരുജില്ലകളും ഓറഞ്ച് സോണിലാണ്. കേന്ദ്രത്തിൻ്റെ അനുമതിയില്ലാതെ സംസ്ഥാനങ്ങൾക്ക് ജില്ലകളെ തീവ്രത കുറഞ്ഞ സോണുകളിലേക്ക് മാറ്റാനാകില്ല.