ന്യൂഡല്‍ഹി:
കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് കൂടുതല്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് യുഎസ്. മൂന്ന് മില്യണ്‍ ഡോളര്‍ കൂടി ഇന്ത്യക്ക് നല്‍കുമെന്നാണ് യുഎസ് അറിയിച്ചത്. ഏപ്രില്‍ 6ന്, ദ യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡവലപ്പ്‌മെന്റ് (യുഎസ്എഐഡി) ഇന്ത്യയ്ക്ക് 2.9 മില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ഇപ്പോള്‍ മൂന്ന് മില്യണ്‍ ഡോളറിന്‍റെ സഹായം. ഇന്ത്യയിലുള്ള യുഎസ് സ്ഥാനപതി കെന്നത്ത് ജസ്റ്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎസ്എഐഡി ഇതുവരെ 5.9 മില്യണ്‍ ഡോളറാണ് ഇന്ത്യയ്ക്ക് നല്‍കിയിട്ടുള്ളത്. അധികമായ സാമ്പത്തിക സഹായം നല്‍കുന്നത് കൊവിഡിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടം തുടരാനാണ്. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും നിലനില്‍ക്കുന്നതുമായ സഖ്യത്തിന്‍റെ ഉദാഹരണം കൂടിയാണ് ഈ സഹായമെന്ന് യുഎസ് എംബസി വ്യക്തമാക്കി.