Wed. Jan 22nd, 2025

എറണാകുളം:

ലോക്ഡൗണ്‍ മൂലം വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ സ്വന്തം മണ്ണിലേക്ക് മടങ്ങാന്‍ ധൃതി കൂട്ടുകയാണ്. ഈ അവസ്ഥയില്‍ സ്വന്തം രാജ്യമായ അമേരിക്കയിലേക്ക് പോകേണ്ട തനിക്ക് കേരളം മതിയെന്ന് പറയുകയാണ് അമേരിക്കന്‍ പൗരന്‍. കേരളത്തിലെത്തിയ അമേരിക്കൻ സംവിധായകനും നാടകകൃത്തുമായ ടെറി ജോൺ കോൺവേർസ് ആണ് അമേരിക്കയിലേക്ക് പോകാന്‍ വിസമ്മതിക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കേരളമാണ് തനിക്ക് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാൻ അദ്ദേഹം കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

”അമേരിക്കയിലേതിനെക്കാള്‍ ഇന്ത്യയില്‍ ഞാന്‍ സുരക്ഷിതനാണ്. ആറുമാസത്തേക്ക് കൂടി വിസകാലാവധി ലഭിക്കണമെന്നാണ് ആഗ്രഹം. അമേരിക്കയില്‍ നിലവിലെ സ്ഥിതി ആശാവഹമല്ല. വിസ നീട്ടി നല്‍കിയാന്‍ ഇന്ത്യയില്‍ തുടരാമല്ലോ. അമേരിക്കയെ അപേക്ഷിച്ച് വൈറസിനെ പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്”- അദ്ദേഹം പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam