Wed. Jan 22nd, 2025

തിരുവനന്തപുരം:

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ തലസ്ഥാന നഗരിയിലെ നെയ്യാറ്റിന്‍കരയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടം. ഒമ്പത് പൊലീസുകാരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്നലെ ജില്ലയില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിൻകരയിലെ 10 നഗരസഭാ വാർഡുകളും നാല് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.

നെയ്യാറ്റിൻകര നഗരസഭയിലെ 1 മുതൽ 5 വരെയും 40 മുതൽ 44 വരെയുമുള്ള വാർഡുകളാണ് ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിത്. കുന്നത്തുകാല്‍, പാറശാല, വെള്ളറട, ബാലരാമപുരം പഞ്ചായത്തുകള്‍ ഹോട്ടസ്പോട്ടാണ്. കൊവിഡ് ഹോട്സ്പോട്ടിലാകുമെങ്കിലും നെയ്യാറ്റിൻകര പൂർണമായും അടയ്ക്കില്ല.

 

By Binsha Das

Digital Journalist at Woke Malayalam