Mon. Dec 23rd, 2024
ന്യൂഡല്‍ഹി:

 
വായ്പയെടുത്ത് വിദേശത്ത് കടന്ന മെഹുല്‍ ചോക്സിയടക്കമുള്ള 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളിയ വിഷയത്തില്‍ തന്നെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് ആര്‍ എസ് സുര്‍ജേവാലയും നാണംകെട്ട രീതിയില്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാരുന്നു ധനമന്ത്രിയുടെ പ്രതികരണം.

തന്നെ വിമർശിച്ച രാഹുൽ ഗാന്ധിക്ക് മറുപടി നൽകാൻ നിർമ്മല സീതാരാമൻ പോസ്റ്റ് ചെയ്തതത് 13 ട്വീറ്റുകൾ ആണ്. ഏതൊരു കോൺഗ്രസുകാരെയും പോലെ എഴുതാപ്പുറം വായിച്ച് കാര്യങ്ങൾ വിവാദമാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നതെന്ന് നിർമ്മല സീതാരാമൻ ട്വീറ്റില്‍ വിമര്‍ശിച്ചു.

മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക്​ കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധനമന്ത്രി നിർമ്മല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇപ്പോള്‍ ബിജെപിയുടെ  സുഹൃത്തുക്കളായ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ളവരുടെ പേര്​ ആർബിഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ്​ സത്യം അവർ മറച്ചുവെച്ചതെന്നും രാഹുൽ ഗാന്ധി വിമര്‍ശിച്ചിരുന്നു.

By Binsha Das

Digital Journalist at Woke Malayalam