Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോക്ക് ഡൗണിൽ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ മലയാളികൾക്കായുള്ള നോർക്ക രജിസ്ട്രേഷൻ ഇന്ന് വൈകുന്നേരം ആരംഭിക്കും.  കേരളത്തിലെത്തുമ്പോൾ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കാനാണ് രജിസ്‌ട്രേഷൻ നടത്തുന്നത്. കേരളത്തിലേക്ക് വരാനാഗ്രഹിക്കുന്നവർക്ക് ഇന്ന് വൈകുന്നേരം മുതൽ www.registernorkaroots.org എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. പ്രവാസികളെ പോലെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മടങ്ങാനാഗ്രഹിക്കുന്നവർക്കും ഇതിൽ മുൻഗണനയുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ ചികിത്സയ്ക്ക് പോയവർക്കും, പഠിക്കാനും, വിനോദയാത്രയ്ക്കും, തീർത്ഥാടനത്തിനും കൃഷിയ്ക്കും പോയവർക്കും ജോലി നഷ്ടപ്പെട്ടവർക്കും കേരളത്തിലേക്ക് ചികിത്സയ്ക്കായി വരേണ്ടവർക്കുമാണ് മുൻഗണന. അതേസമയം, വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയവർക്കായി ഏർപ്പെടുത്തിയ നോർക്ക രജിസ്ട്രേഷനിൽ ഇതിനോടകം 150ല്‍ പരം രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തി എഴുപത്തി ആറായിരത്തിലധികം ആളുകൾ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.

By Arya MR