തിരുവനന്തപുരം:
സാലറി കട്ടിൽ പുതിയ ഓർഡിനൻസ് തയ്യാറായ ശേഷം മാത്രമെ ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യുകയുള്ളു. ശമ്പളം പിടിക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അനുമതി നല്‍കിയതാണ് ശമ്പള വിതരണം വെെകാനുള്ള കാരണം.
ദുരന്തനിവാരണ നിയമപ്രകാരമാണ് ഓര്‍ഡിനന്‍സിന് അനുമതി നല്‍കിയത്. 25 ശതമാനം വരെ ശമ്പളം പിടിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്പളം തിരിച്ചു നൽകുന്നത് സംബന്ധിച്ച് 6 മാസത്തിനുള്ളിൽ തീരുമാനിച്ചാൽ മതി.