Sun. Jan 19th, 2025

‌‌‌തിരുവനന്തപുരം:

കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി മുരളീധരന് രാഷ്ട്രീയ തിമിരമാണെന്ന് കടകംപ്പള്ളി പരിഹസിച്ചു. കേന്ദ്രമന്ത്രി മൂന്നാംകിട രാഷ്ട്രീയക്കാരനായി മാറരുതെന്നും മുഖ്യമന്ത്രിക്ക് പിന്തുണയേറുന്നതാണോ മുരളീധരന്റെ വിഷമമെന്നും മന്ത്രി ചോദിച്ചു.

സര്‍ക്കാരിന്റെ ജാഗ്രതയില്ലായ്മയും അമിത ആത്മവിശ്വാസവുമാണ് ഇടുക്കിയും കോട്ടയവും ഗ്രീന്‍ സോണില്‍ നിന്ന് റെഡ് സോണിലേക്ക് പോകാന്‍ കാരണമെന്ന് മുരളീധരന്‍ ഫെ്‌സബുക്കില്‍ കുറിച്ചിരുന്നു. കൊവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിനാകെ മാതൃകയെന്നാണ് മുഖ്യമന്ത്രിയും സർക്കാരും പി ആറുകാരും ആവർത്തിച്ചിരുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. മേനിപറച്ചില്‍കേട്ട് പിണറായിയുടെ കണ്ണ് മഞ്ഞളിച്ചുപോയെന്നും ഇനിയെങ്കിലും യാഥാര്‍ഥ്യബോധത്തോടെ പെരുമാറണമെന്നും മുരളീധരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇതിനെതിരേയാണ് വിമര്‍ശനവുമായി കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിവല്‍ പെട്ട് പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കാനാണ് മുരളീധരന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ ആദ്യം ചെയ്യേണ്ടതെന്ന് കടകംപള്ളി പറഞ്ഞു. കൊവിഡിനെതിരേയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ മാതൃക സ്വീകരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോട് അഭ്യര്‍ഥിക്കുകയാണ് മുരളീധരന്‍ രണ്ടാമതായി ചെയ്യേണ്ടതെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

 

 

By Binsha Das

Digital Journalist at Woke Malayalam