Wed. Dec 18th, 2024

എരണാകുളം:

കൊവിഡിനെ തുടര്‍ന്നുള്ള  ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍  ദുരിതമനുഭവിക്കുന്ന എറണാകുളം ടൗണ്‍ മേഖലയിലെ അംഗങ്ങള്‍ക്ക്  ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷനാണ് ഭക്ഷണം കിട്ടാതെ കഷ്ടപ്പെടുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കിയത്. സര്‍ക്കാരിന്റെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് നടന്ന കിറ്റുകളുടെ വിതരണോദ്ഘാടനം കൊച്ചിന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. വി കെ മിനിമോള്‍ നിര്‍വഹിച്ചു. കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ എറണാകുളം ജില്ലാ രക്ഷാധികാരി പി ശ്രീധരന്‍ (നിയോ കൊച്ചിന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സര്‍വീസ്), കേരള ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി വി ആര്‍ ജയന്‍, മേഖല പ്രസിഡന്റ് രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

By Binsha Das

Digital Journalist at Woke Malayalam