ഡൽഹി:
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ കുടങ്ങിയ കുടിയേറ്റ തൊഴിലാളികളടക്കമുള്ളവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. നാട്ടിലെത്തിയാല്‍ ക്വാറന്റൈന്‍ ചെയ്യണം. സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിക്കുന്ന പാതയിലൂടെ മാത്രമെ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ, ഏകോപന കമ്മിറ്റികള്‍ രൂപീകരിച്ച് ഇത്തരം യാത്ര നടത്തുന്നവരെ സ്വീകരിക്കുന്നതിനും അയക്കുന്നതിനുമുള്ള മാര്‍ഗരേഖ തയ്യാറാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.