Sun. Jun 22nd, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര് മൂന്നു പേര്‍ക്കും കാസര്‍ഗോഡ് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.  പോസിറ്റീവായ രണ്ടു പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കണ്ണൂരും കാസർകോട്ടും രണ്ട് പേർ വീതം ഇന്ന് രോഗമുക്തരായി.

ഇതുവരെ 485 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് മാത്രം 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുപതിനായിരത്തി എഴുന്നൂറ്റി എഴുപത്തി മൂന്ന് പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. 

By Binsha Das

Digital Journalist at Woke Malayalam