Fri. Nov 22nd, 2024

തിരുവനന്തപുരം:

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി അനുസരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഹെെക്കോടതി ഉത്തരവ് എപ്പോഴും സര്‍ക്കാര്‍ അനുസരിക്കേണ്ടതാണ്. കോടതി വിധി വിശദമായി പരിശോധിക്കും.  വിധിക്ക് മേല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ല. നിയമപരമായി എന്തെങ്കിലും വഴികളുണ്ടെങ്കില്‍ അത് പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജീവനക്കാരുടെ 6 ദിവസത്തെ  ശമ്പളം 5 മാസത്തേക്കു പിടിക്കാനുള്ള സർക്കാർ ഉത്തരവാണ് ഇന്ന് ഹെെക്കോടതി സ്റ്റേ ചെയ്തത്. സർക്കാർ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തേക്ക് കോടതി സ്റ്റേ അനുവദിച്ചത്. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടികാട്ടിയിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam