Wed. Nov 6th, 2024
ന്യൂഡല്‍ഹി:

 
ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക് സംബന്ധിച്ച് ഒരാഴചയ്ക്കകം മറപടി നല്‍കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചുപോകാൻ അന്തർ സംസ്ഥാന ബസ് സർവീസ് തുടങ്ങണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് പ്രശാന്ത്ഭൂഷണ്‍ കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം, ഇക്കാര്യം സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്യുകയാണെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വിഷയം കേന്ദ്രസര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും തൊഴിലാളികളുടെ എണ്ണം കണക്കാക്കി അവർക്ക് വേണ്ട ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാനായിട്ടുണ്ടോ എന്ന് സംസ്ഥാനങ്ങളുമായി സംസാരിക്കുകായാണെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് പറഞ്ഞു.

By Binsha Das

Digital Journalist at Woke Malayalam