Sun. Feb 23rd, 2025
ഡൽഹി:

ദേശീയ ലോക്ക് ഡൗണിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും.  ദില്ലി, മഹാരാഷ്ട്ര, ഒഡീഷ, മധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാള്‍ തുടങ്ങിയ പത്ത് സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ നീട്ടണമെന്നാണ് ആവശ്യപ്പെടുന്നത്.  ലോക്ക് ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ കേന്ദ്രം തീരുമാനമെടുക്കട്ടെ എന്നാണ് കേരളത്തിന്റെ നിലപാട്.  എന്നാൽ ഒറ്റയടിക്ക് എല്ലാ ഇളവുകളും ഒന്നിച്ച് അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെടും.  അതേ സമയം മേയ് മൂന്നിന്ശേഷം ലോക്ക്ഡൗൺ പിൻവലിക്കണം എന്ന താല്പര്യമാണ് കേന്ദ്രത്തിൽ പ്രകടമാകുന്നത്. എന്നാൽ സംസ്ഥാന മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച ശേഷമാകും അന്തിമ തീരുമാനം കൈക്കൊള്ളുക.

By Arya MR