ന്യൂഡല്‍ഹി:
ലോകത്താകമാനം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. വെെറസ് ബാധിതരാകട്ടെ 30 ലക്ഷത്തോടടുക്കുന്നു. ഇതുവരെ ഇരുപത്തി ഒമ്പത് ലക്ഷത്തി ഇരുപത്തി രണ്ടായിരത്തി എഴുപത്തി എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അരലക്ഷം പിന്നിട്ടു.
യുഎസ്സില്‍ കൊവിഡ് കേസുകളുടെ എണ്ണം ഒമ്പതര ലക്ഷം കടന്നു. അതേസമയം, അമേരിക്കയില്‍ സ്ഥിതി വഷളാകുമ്പോഴും വിവിധ സംസ്ഥാനങ്ങള്‍ ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം കണക്കിലെടുക്കാതെ ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരിക്കുകയാണ്.
ബ്രസീലിലും മരണസംഖ്യ ദിനംപ്രതി കൂടുകയാണ്. ബ്രസീലിലെ ആശുപത്രികള്‍ കൊറോണ രോഗികളാൽ നിറയുന്ന സാഹചര്യമാണ്. മോര്‍ച്ചറികളിലും സെമിത്തേരികളിലും സ്ഥലമില്ലാതായതിനെ തുടര്‍ന്ന് കൂട്ടക്കുഴിമാടങ്ങളൊരുക്കിയാണ് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത്.
അതേസമയം, ഈ അവസ്ഥയിലും സാമൂഹിക അകലം പാലിക്കാനുള്ള കടുത്ത നടപടികൾ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.