കോഴിക്കോട്:
കൊവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. ന്യുമോണിയയെ തുടർന്നായിരുന്നു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ബുധനാഴ്ചയാണ് കുട്ടിക്കു കോവിഡ് സ്ഥിരീകരിച്ചത്, ജന്മനാ ഹൃദ്രോഗിയാണ്. ഇതിനുപുറമെ ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു. കുട്ടിയുടെ ബന്ധുവിനു കോവിഡ് വന്നു ഭേദമായിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല.
അതേസമയം, കുഞ്ഞിനെ പരമാവധി രക്ഷിക്കാന്‍ ശ്രമിച്ചിരുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. ഹൃദയവാല്‍വിന് ഉള്‍പ്പെടെ നിരവധി വൈകല്യങ്ങളുള്ള കുട്ടിയായതിനാല്‍ രക്ഷപ്പെടുത്താന്‍ പ്രയാസമായിരുന്നു. നമ്മുടെ കഴിവിന്റെ അപ്പുറത്തായിരുന്നു കുട്ടിയുടെ ആരോഗ്യനിലയെന്നും മന്ത്രി വ്യക്തമാക്കി.