Sat. Apr 27th, 2024

ന്യൂഡല്‍ഹി:

ലോകത്താകമാനമുള്ള കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴ് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു.  ഒരു ലക്ഷത്തി തൊണ്ണൂറ്റി ഒരായിരം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. അമേരിക്കയില്‍ ഓരോ ദിവസം കഴിയുെതോറും സ്ഥിതി വഷളാകുകയാണ്. യുഎസ്സില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ അമ്പതിനായിരത്തിലേക്കടുക്കുന്നു. അതേസമയം, കൊവിഡ് ബാധിച്ചതിന് ശേഷം അമേരിക്കയിൽ 2.6 കോടി ആളുകൾകൾക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്കുകള്‍. സ്‌പെയിന്‍, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലും മരണ സംഖ്യ ഓരോ ദിവസം കഴിയും തോറും ഉയരുകയാണ്. 

By Binsha Das

Digital Journalist at Woke Malayalam