Sat. Jan 18th, 2025

ന്യൂഡല്‍ഹി:

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി മൂവായിരത്തി എഴുപത്തി ഏഴായി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം  718 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ആയിരത്തി അറന്നൂറ്റി എണ്‍പത്തി നാല് പേര്‍ക്കാണ് രാജ്യത്ത് ഒറ്റ ദിവസം കൊണ്ട് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മഹാരാഷ്ട്രയില്‍ ആറായിരത്തി നാനൂറ്റി മുപ്പത്  പേര്‍ക്കാണ് രോഗബാധയുള്ളത്. മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. രോഗമുക്തിനേടിയവരുടെ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ 447 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 324 പേര്‍ ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ നാലായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തി എട്ട് പേര്‍ രോഗമുക്തി നേടി.

By Binsha Das

Digital Journalist at Woke Malayalam