Wed. Jan 22nd, 2025
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.  ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,390 ആയി. അതേസമയം, ഇന്നുവരെയുള്ള കണക്കുപ്രകാരം 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താനും കുറയ്ക്കാനും സാധിച്ചുവെന്ന് പരിസ്ഥിതി വകുപ്പ് സെക്രട്ടറി സികെ മിശ്രയും പറഞ്ഞു.  ഇരട്ടിക്കല്‍ നിരക്കിനുള്ള കാലയളവ് വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും  ഇനിയും കൂടുതൽ ആളുകളെ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

By Arya MR