Wed. Nov 6th, 2024

തിരുവനന്തപുരം:

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു മാസത്തെ ശമ്പളം കെെമാറണമെന്ന നിര്‍ദേശത്തിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തി. ഒരു മാസത്തെ ശമ്പളം ഒരുമിച്ച് പിടിക്കുന്നതിന് പകരം ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസമായി ഉദ്യോഗസ്ഥരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കും. സാലറി ചലഞ്ചിനെതിരെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി തോമസ് ഐസക് മന്ത്രിസഭാ യോഗത്തില്‍ ബദല്‍ മാര്‍ഗം അവതരിപ്പിച്ചത്.

ആറു ദിവസത്തെ ശമ്പളം അഞ്ച് മാസത്തോളം പിടിക്കുമ്പോള്‍ ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സര്‍ക്കാരിന് ലഭിക്കും. ഈ തുക കൊവിഡിനെതിരെയുള്ള പോരാട്ടത്തിന് ഉതകുമെന്നാണ് സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍.

അതേസമയം, ഇത്തരത്തില്‍ ശമ്പളം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം എല്ലാ ജീവനക്കാരും അനുസരിക്കണം. ആര്‍ക്കും ഇതില്‍ നിന്ന് ഇളവുണ്ടായിരിക്കില്ല. ഈ രീതിയില്‍ ശമ്പളം പിടിക്കുന്നത് ജീവനക്കാര്‍ക്ക് അധിക ഭാരമാകില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. എന്നാല്‍,  20,000 രൂപയില്‍ താഴെ ശമ്പളമുള്ള പാര്‍ട്ട്‌ടൈം ജീവനക്കാര്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാം.

By Binsha Das

Digital Journalist at Woke Malayalam