Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജ്യത്ത് ഇതുവ രെ പത്തൊമ്പതിനായിരത്തി തൊള്ളായിരത്തി എണ്‍പത്തി നാല്  കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 50 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 640 ആയി ഉയര്‍ന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള മഹാരാഷ്ട്രയിൽ രോ​ഗികളുടെ എണ്ണം അയ്യായിരത്തി ഇരുന്നൂറ്റി പതിനെട്ടായി. ഇതുവരെ മൂവായിരത്തി എണ്ണൂറ്റി അറുപത്തി ഒമ്പത് പേര്‍ കൊവിഡ് രോ​ഗത്തിൽ നിന്നും മുക്തി നേടിയിട്ടുണ്ട്.അതേസമയം, മുംബൈയിൽ മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരെ പരിശോധിക്കുന്നതിനായി പ്രത്യേക കേന്ദ്രമൊരുക്കിയെന്ന് മുഖ്യമന്ത്രി  അരവിന്ദ് കേജ്‍രിവാള്‍ അറിയിച്ചു. ഡല്‍ഹിയിലെ  മാധ്യമ പ്രവര്‍ത്തകരുടെ കൊവിഡ് പരിശോധന നാളെ തുടങ്ങും.

By Binsha Das

Digital Journalist at Woke Malayalam