Thu. Aug 21st, 2025
കൊച്ചി:

കേരള ബ്ലാസ്റ്റേഴ്സ് ടീമിന് കഴിഞ്ഞ സീസണിൽ പരിശീലനം നൽകിയ ഈൽകോ ഷറ്റോരിയെ പുറത്താക്കിയതായി ക്ലബ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചു. ഷറ്റോരിയുടെ സേവനത്തിന് നന്ദി പറയുന്നുവെന്നും ഭാവിയിൽ അദ്ദേഹത്തിന് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കട്ടെയെന്നുമുള്ള ഒരു കുറിപ്പിനോടൊപ്പമാണ് ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം. എന്നാൽ  ഷറ്റോരിയെ പുറത്താക്കിയതിനെതിരെ ആരാധകർക്കിടയിൽ കനത്ത പ്രതിഷേധം തുടരുകയാണ്. ഐലീഗ് ക്ലബായ മോഹൻ ബഗാന്റെ മുൻ പരിശീലകൻ കിബു വിക്കൂന ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുടുത്തേക്കുമെന്നാണ് സൂചന.

By Athira Sreekumar

Digital Journalist at Woke Malayalam