അമേരിക്ക:
അമേരിക്കയില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ താത്ക്കാലിക കുടിയേറ്റ വിലക്ക് 60 ദിവസത്തേക്ക് നീട്ടിവെച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകും ഇതുസംബന്ധിച്ച് കൂടുതല്‍ തീരുമാനം കെെക്കൊള്ളുകയെന്നും ട്രംപ് വ്യക്തമാക്കി. വിദേശികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള എക്സിക്യുട്ടീവ് ഉത്തരവില്‍ ഉടന്‍ ഒപ്പിടുമെന്നായിരുന്നു ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ലക്ഷ്യമിട്ടാണ് ഇത്തരത്തില്‍ കുടിയേറ്റം നിര്‍ത്തിവെയ്ക്കുന്നതെന്നായിരുന്നു പ്രസിഡന്‍റിന്‍റെ വിശദീകരണം.
അതേസമയം, കുടിയേറ്റ വിലക്ക് നീട്ടിയതിന് പിന്നാലെ ട്രംപിനെ വിമര്‍ശിച്ച് ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. വെെറസ് വ്യാപനത്തിനെതിരായ നടപടികള്‍ സ്വീകരിക്കുന്നതിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കെെക്കൊള്ളുന്നതിലും സംഭവിച്ച വീഴ്ച മറികടക്കാനാണ് ട്രംപ് കുടിയേറ്റ വിലക്ക് പ്രഖ്യാപിച്ചതെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി.