Mon. Dec 23rd, 2024

കൊറോണ വൈറസ് സ്ഥിരീകരണം ഉണ്ടായ ആദ്യ ദിവസം മുതല്‍ ലോകാരോഗ്യ സംഘടന മറ്റ് രാജ്യങ്ങൾക്ക് നൽകിയത് പോലെ തന്നെ യുഎസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഒരു വിവരങ്ങളും അമേരിക്കയോട് മറച്ചുവെച്ചിട്ടില്ലെന്നും  ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം വ്യക്തമാക്കി. കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച ഉണ്ടായതായി അമേരിക്കൻ പ്രസിഡന്റ് ഡോണൽഡ് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്താവന.

By Athira Sreekumar

Digital Journalist at Woke Malayalam