Mon. Dec 23rd, 2024

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ കോടതികൾ ഇന്ന് തുറക്കും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിലുള്ള കോടതികളുടെ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കുന്നത്. എന്നാൽ ഭാഗിക നിയന്ത്രണങ്ങളോടെയായിരിക്കും പ്രവർത്തിക്കുക. ഗ്രീൻ സോണിലുള്ള കോട്ടയം, ഇടുക്കി ജില്ലകളിലും ഓറഞ്ച് ബി വിഭാഗത്തിലുള്ള  ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിലെ കോടതികളുമാണ് ഇന്ന് മുതൽ പ്രവർത്തിക്കുന്നത്. എറണാകുളം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ കോടതികളുടെ പ്രവർത്തനങ്ങൾ കർശന നിയന്ത്രണങ്ങളോടെ ശനിയാഴ്ച മുതൽ മാത്രമേ പ്രവർത്തനം ആരംഭിക്കു. വീഡിയോ കോൺഫറൻസിങ് വഴിയും കേസുകൾ പരിഗണിച്ചേക്കുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

By Athira Sreekumar

Digital Journalist at Woke Malayalam