Fri. Nov 22nd, 2024

തിരുവനന്തപുരം:

കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് നടപ്പാക്കിയ ലോക്ഡൗണില്‍ നിന്ന് കേരളത്തിലെ ഏഴ് ജില്ലകള്‍ നിയന്ത്രണങ്ങളോടെ ഇന്ന് പുറത്ത് കടക്കും. ഗ്രീന്‍ സോണില്‍പ്പെട്ട കോട്ടയം ഇടുക്കി ജില്ലകളിലും, ഓറഞ്ച്- ബി സോണില്‍പ്പെട്ട തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് ഇന്നുമുതല്‍ ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നത്. അതേസമയം, ഈ ജില്ലകളിലെയും ഹോട്ടസ്പോട്ടുകളില്‍ കര്‍ശന നിയന്ത്രണം തുടരും. സംസ്ഥാനത്ത് 88 ഹോട്ടസ്പോട്ടുകളാണുള്ളത്.  ഈ ഏഴ് ജില്ലകളിലും ഇളവുകള്‍ ഏപ്രില്‍ 20ന് ശേഷമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, കേന്ദ്ര ഇളവുകള്‍ ഇന്ന് നടപ്പിലാകുന്നതിനാലാണ് കേരളവും ഇളവുകള്‍ നേരത്തെയാക്കിയത്.

രജിസ്ട്രേഷന്‍ നമ്പര്‍ 1, 3, 5,7, 9 എന്നിവയില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതിയുണ്ട്. 2, 4, 6, 8, 0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങലില്‍ നിരത്തിലിറങ്ങാം. സ്ത്രീകള്‍ ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് ബാധകമല്ല. അതേസമയം, ദൂരയാത്ര വിലക്ക്, ആള്‍ക്കൂട്ട നിയന്ത്രണം, വാഹനനിയന്ത്രണം, എന്നിവ ഈ ജില്ലകളിലും തുടരുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam