തിരുവനന്തപുരം:
കേരളം ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന കേന്ദ്രസര്‍ക്കാരിന്‍റെ വിമര്‍ശനത്തിന് പിന്നാലെ ഇളവുകളില്‍ തിരുത്തല്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. ഇരു ചക്ര വാഹനങ്ങളില്‍ ഒരാള്‍ മാത്രമെ യാത്ര ചെയ്യാന്‍ പാടുള്ളൂ.
ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നതിന് പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി മുടിവെട്ടാന്‍ അനുവാദമുണ്ട്. ഓണ്‍ലെെന്‍ ഭക്ഷണ വിതരണത്തിന്‍റെ സമയം രാത്രി ഒമ്പത് മണി വരെയാക്കി നീട്ടി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉന്നത തല യോഗത്തിലാണ് ഇളുവകളില്‍ മാറ്റം വരുത്തിയത്.
നോരത്തെ, കേരള സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ വിമര്‍ശനം.