Wed. Jan 22nd, 2025
കൊച്ചി:

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരണത്തിനായി സംസ്ഥാനത്ത് എറണാകുളം, കോട്ടയം, കണ്ണൂര്‍, മഞ്ചേരി എന്നീ 4 മെഡിക്കല്‍ കോളേജുകളില്‍ ലാബ് സൗകര്യമൊരുക്കി. എറണാകുളം മെഡിക്കല്‍ കോളേജിന് ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടുണ്ട്, മറ്റ് മൂന്നിടങ്ങളിൽ ഉടൻ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഓഫീസ് വ്യക്തമാക്കി.

നിലവിൽ കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തൃശൂര്‍ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം സ്‌റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, കോട്ടയം ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍  റിസര്‍ച്ച്, കാസര്‍ഗോഡ് സെന്റര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കൊവിഡ് പരിശോധന നടന്നുവരുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam