Sat. May 17th, 2025
തിരുവനന്തപുരം:

 
കേരള പോലീസ് വാടകയ്ക്കെടുത്ത ഹെലിക്കോപ്റ്റർ തിരുവനന്തപുരത്തെത്തി. പവൻ ഹാൻസിന്റെ ആദ്യ സംഘത്തിൽ രണ്ട് ക്യാപ്റ്റൻമാരും പവൻ ഹാൻസിന്റെ മൂന്ന് എഞ്ചിനിയർമാരും എത്തി. രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള 11 പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന ഹെലികോപ്റ്ററാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. തിരുവനന്തപുരം ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലെത്തിയ ഹെലിക്കോപ്റ്ററിൽ ഡൽഹിയിൽ നിന്ന് മരുന്നും എത്തിച്ചിട്ടുണ്ട്. ഇവിടെ തന്നെ കമ്പനിയുടെ ഓഫീസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

By Arya MR