Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

ഇന്ത്യ ആവശ്യപ്പെട്ടത് പ്രകാരം ചൈനയില്‍നിന്നു കയറ്റി അയച്ച കോവിഡ് പരിശോധനാകിറ്റുകള്‍ ഇന്ന് ഇന്ത്യയിലെത്തി. അഞ്ചരലക്ഷം  ആന്റിബോഡി ടെസ്റ്റിങ് കിറ്റുകളും ഒരു ലക്ഷം ആര്‍എന്‍എ എക്‌സ്ട്രാക്ഷന്‍ കിറ്റുകളുമാണ് ചൈന ഇന്ത്യയിലേക്കയച്ചത്. ദേശീയ മലേറിയ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ച കിറ്റുകള്‍  ഇന്നുമുതല്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച് തുടങ്ങും. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം, ബീജിങിലെ ഇന്ത്യന്‍ അംബാസിഡര്‍ എന്നിവരുടെ ഇടപെടലിലൂടെയാണ് കിറ്റുകള്‍ ഉപ്പെടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തേക്കെത്തിക്കാന്‍ നടപടിയുണ്ടായത്.

By Binsha Das

Digital Journalist at Woke Malayalam