Sat. Jan 18th, 2025
ധാക്ക:

 
കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടലിൽ കുടുങ്ങിയ 24 റോഹിങ്ക്യൻ അഭയാർത്ഥികൾ വിശന്നു മരിച്ചു. മലേഷ്യയിലേക്കുള്ള യാത്രാമധ്യേയാണ് കപ്പൽ കടലിൽ അകപ്പെട്ടത്. രണ്ട് മാസം കടലിൽ നങ്കൂരമിട്ടിരിക്കുകയായിരുന്നു കപ്പൽ. കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു കപ്പലിൽ ഉണ്ടായിരുന്നത്. 

കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചയയ്ക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു. അതേസമയം, റോഹിങ്ക്യൻ അഭയാര്‍ത്ഥികളുമായി പോയ നിരവധി കപ്പല്‍ കടലില്‍ അകപ്പെട്ടിട്ടുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്.

By Arya MR