Mon. Dec 23rd, 2024

കൊച്ചി:

സപ്ലൈകോയുടെ നേതൃത്വത്തിൽ ജില്ലാ ഭരണ കേന്ദ്രത്തിന്റെ സഹകരണത്തോടെ ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഭക്ഷണപ്പൊതിയും വെള്ളവും നൽകുന്ന സംരംഭത്തിന് തുടക്കമായി. ഇടപ്പള്ളി മെട്രോ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ  ഈ സംരംഭം കലക്ടർ എസ് സുഹാസ് ഉദ്ഘാടനം ചെയ്തു. സപ്ലൈകോ സിഎംഡി പി എം അലി അസ്ഗർ പാഷ അധ്യക്ഷനായി. സംസ്ഥാനത്ത് ചരക്കുമായെത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് ഇവിടെനിന്ന് പകൽ 12 മുതൽ മൂന്നുവരെ ഭക്ഷണപ്പൊതിയും വെള്ളവും ലഭിക്കും. ആവശ്യമനുസരിച്ച് ഊണ്, ചപ്പാത്തി, പൊറോട്ട, വെജിറ്റബിൾ കറി എന്നിവ അടങ്ങിയ ഭക്ഷണപ്പൊതികളാണ് നല്‍കുന്നത്.

By Binsha Das

Digital Journalist at Woke Malayalam