Wed. Jan 22nd, 2025
തിരുവനന്തപുരം:

കേരളത്തിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്കെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും എത്തിയതായാണ് റിപ്പോർട്ട്. എന്നാൽ കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന 36 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടതായും മന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും, മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലുണ്ടെന്നും  ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam