Mon. Dec 23rd, 2024
റോം:

 
ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റി അയ്യായിരം പിന്നിട്ടു. വിവിധ രാജ്യങ്ങളിലായി പതിനഞ്ച് ലക്ഷത്തി തൊണ്ണൂറ്റി ഒന്‍പതിനായിരം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇറ്റലിയെയും സ്പെയിനിനെയും മറികടന്ന് പല രാജ്യങ്ങളിലും മരണനിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുകയാണ്.

അമേരിക്കയില്‍ ആയിരത്തി എഴുന്നൂറ്റി അമ്പത്തി ഏഴ് പേരും ഫ്രാന്‍സില്‍ ആയിരത്തി മുന്നൂറ്റി നാൽപ്പത്തി ഒന്ന് പേരും ബ്രിട്ടനില്‍ എണ്ണൂറ്റി എൺപത്തി ഒന്ന് പേരുമാണ് ഇന്നലെ മരിച്ചത്. അതേസമയം കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഐസിയുവിൽ നിന്നും മാറ്റി. നിയന്ത്രണങ്ങളില്‍ ഇളവു വരുത്തരുതെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെ കൂടുതല്‍ രാജ്യങ്ങള്‍ ലോക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.