Sun. Dec 22nd, 2024
ന്യൂഡൽഹി:

 
ഇന്ത്യയിൽ കഴിഞ്ഞ 12 മണിക്കൂറിനിടയിൽ കൊവിഡ് 19 ബാധിച്ച് 30 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 199 ആയി ഉയർന്നു. ആറായിരത്തി നാനൂറ്റി പന്ത്രണ്ട് കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അസമിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ മാത്രം ആയിരത്തി മുന്നൂറ്റി അറുപത്തി നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ രണ്ട് മലയാളി നഴ്‍സുമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

കൊവിഡ് 19 നിയന്ത്രണ നടപടികളുടെ ഭാഗമായി വെന്റിലേറ്റേറിന്റെയും മാസ്കിന്‍റെയും കസ്റ്റംസ് തീരുവയും ഹെൽത്ത് സെസും സെപ്റ്റംബർ 30 വരത്തേക്ക് കേന്ദ്രം ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ആയിരത്തി ഒരുനൂറ് ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങളും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, മധ്യപ്രദേശ്, ദില്ലി എന്നീ സംസ്ഥാനങ്ങൾ പട്ടികയിലുണ്ട്. അതേസമയം, കേരളം പട്ടികയിലില്ല.