Fri. Mar 29th, 2024
തിരുവനന്തപുരം:

 
ലോക്ക്ഡൌണിനെത്തുടര്‍ന്ന് മുടങ്ങിയ എസ്എസ്എൽസി ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ലോക് ഡൗണിനു ശേഷം മാത്രമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. പരീക്ഷയിലും സ്കൂൾ തുറക്കലിലും അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മൂന്ന് എണ്ണമാണ് ഇനി ബാക്കി ഉള്ളത്. എന്നാല്‍ രോഗബാധ കൂടുതലുള്ള കാസർകോട് അടക്കമുള്ള ഹോട്ട് സ്പോട്ട് ജില്ലകളിൽ ഇളവ് നൽകുന്നതിലാണ് പ്രതിസന്ധി നിലനില്‍ക്കുന്നത്. ലോക്ക് ഡൗണിൽ പരീക്ഷാനടത്തിപ്പിന് മാത്രം മൂന്ന് ദിവസത്തെ ഇളവ് കിട്ടിയാൽ സാമൂഹിക അകലം ഉറപ്പാക്കാനുള്ള ചില നിർദ്ദേശങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്.