Sat. Jan 18th, 2025
മുംബൈ:

 
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ മുഖാവരണം നിർബന്ധമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ഉത്തരവ് വന്നത്. പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവരും മുഖാവരണം ധരിക്കണമെന്ന് മുംബൈ കോർപ്പറേഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

തെരുവുകൾ, ആശുപത്രികൾ, ഓഫീസുകൾ, മാർക്കറ്റുകൾ മുതലായ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഏതൊരു വ്യക്തിയും മുഖാവരണം ധരിക്കണമെന്നാണ് ഉത്തരവ്.