Mon. Dec 23rd, 2024
ന്യൂഡൽഹി:

 
കൊവിഡ് 19 വെെറസ് ബാധയേറ്റ് ലോകത്താകമാനം മരിച്ചവരുടെ എണ്ണം എണ്‍പത്തി രണ്ടായിരം പിന്നിട്ടു. പതിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ലോകത്താകമാനമായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായിട്ടുമുണ്ട്.

യുഎസ്സില്‍ ഓരോ ദിവസം ചെല്ലുംതോറും സ്ഥിതി വഷളാകുകയാണ്. 24 മണിക്കൂറിനിടെ ആയിരത്തി തൊള്ളായിരത്തി എഴുപത് പേരാണ് യുഎസ്സില്‍ വെെറസ് ബാധ കാരണം മരിച്ചത്. മരിച്ചവരില്‍ മൂന്ന് മലയാളികളും ഉള്‍പ്പെടുന്നു. ഇതോടെ കേരളത്തിന് പുറത്ത് മരിച്ച മലയാളികള്‍ 21 ആയി.

യുഎസ്സില്‍ മാത്രം 12 പേര്‍. അമേരിക്കയില്‍ മൊത്തം മരിച്ചവരുടെ എണ്ണം പന്ത്രണ്ടായിരത്തി എണ്ണൂറ്റി നാല്‍പത്തി ഒന്നായി. ഫ്രാന്‍സ്, യുകെ, ഇറ്റലി, സ്പെയിന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളിലും മരണസംഖ്യ ക്രമാതീതമായി ഉയരുകയാണ്.

ഫ്രാന്‍സില്‍ ഇന്നലെ മാത്രം 1,417 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 604 മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്. 704 മരണങ്ങള്‍ സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊവിഡ് 19ന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ പൂര്‍ണ്ണമായും അവസാനിച്ചു.