Mon. Dec 23rd, 2024
ന്യൂഡൽഹി:

 
ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 4067 ആയി. 109 പേർ ഇതുവരെ മരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം കഴിഞ്ഞ പന്ത്രണ്ടു മണിക്കൂറിനിടയ്ക്ക് 490 കൊറോണ ബാധിതർ പുതുതായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. 292 പേരെങ്കിലും രോഗവിമുക്തി നേടിയിട്ടുണ്ട്.

രാജസ്ഥാനിൽ കൊറോണബാധിതരുടെ എണ്ണം 274 ആയി. ഡൽഹിയിൽ കൊറോണവൈറസ് ബാധിതരുടെ എണ്ണം 503 ആയി. മഹാരാഷ്ട്രയിൽ 690 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടിൽ 485 പേർ രോഗബാധിതരാണ്.

ഉത്തർ പ്രദേശിൽ 227, കർണ്ണാടകയിൽ 144, തെലങ്കാനയിൽ 269, മദ്ധ്യപ്രദേശിൽ 165, പഞ്ചാബിൽ 57, ആന്ധ പ്രദേശിൽ 190 ഹരിയാനയിൽ 59, കേരളത്തിൽ 314 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഗുജറാത്തിൽ നൂറ്റി ഇരുപത്തിരണ്ടും, ജമ്മു കാശ്മീരിൽ നൂറ്റിയാറും വൈറസ് ബാധിതരുണ്ട്. പശ്ചിമ ബംഗാളിൽ 80, ബീഹാറിൽ 30, ചണ്ഡീഗഡിൽ 18, ലഡാക്കിൽ 14, ഛത്തീസ്‌ഗഡിൽ 9, ഉത്തരാഖണ്ഡിൽ 22, ഒഡിഷയിൽ 20, പുതുച്ചേരിയിൽ 5, ഹിമാചൽ പ്രദേശിൽ 6 എന്നിങ്ങനെയാണ് രോഗികളുടെ സംഖ്യ.

ഗോവയിൽ ഏഴും, അസമിൽ ഇരുപത്തിയാറും വൈറസ് ബാധിതരുണ്ട്. മിസോറാമിലും അരുണാചൽ പ്രദേശിലും ഒന്നു വീതം രോഗികളുണ്ട്. മണിപ്പൂരിൽ രണ്ടുപേർക്കും, ആൻഡമാൻ നിക്കോബാറിൽ പത്തു പേർക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വൈറസ് സ്ഥിതികൾ വിലയിരുത്താനും, രാജ്യത്തെ ലോക്ക്ഡൌണിക്കുറിച്ച് ചർച്ചചെയ്യാനും ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കേന്ദ്രമന്ത്രിസഭ യോഗം ചേരും. വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം ചേരുക.