Mon. Dec 23rd, 2024
മുംബൈ:

 
കൊറോണ വൈറസ് വ്യാപനം തടയാനായി ഏപ്രിൽ പതിനാലുവരെ രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ഡൌൺ മുംബൈയിൽ നീട്ടിയേക്കും. ലോക്ക്ഡൌൺ മുംബൈയിൽ നീട്ടാനുള്ള തീരുമാനം ജനങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ശനിയാഴ്ച പറഞ്ഞതായി ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ടു ചെയ്തു.

മുംബൈയിൽ ലോക്ക്ഡൌൺ നീട്ടാനിടയുണ്ടെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി രാജേഷ് തോപ്പെ പറഞ്ഞിരുന്നു. മുംബൈയിലും മറ്റു ടൌണുകളിലും ലോക്ക്ഡൌൺ രണ്ടാഴ്ചകൂടെ നീട്ടിയേക്കും എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇതുവരെ 537 ആയിട്ടുണ്ട്.

മതപരമോ, രാഷ്ട്രീയപരമോ, കായികപരമോ ആയിട്ടുള്ള യാതൊരു പരിപാടികളും ഇനി ഒരറിയിപ്പുണ്ടാവുന്നതുവരെ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.