Thu. Apr 18th, 2024
ദില്ലി:

 
രാജ്യത്ത് 25 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനാൽ കനത്ത ജാഗ്രത തുടരുമെന്നും പൊതു പരിപാടികള്‍ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. കൂടുതല്‍ ഐസൊലേഷന്‍ കേന്ദ്രങ്ങൾ സജ്ജമാക്കിയതായും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരുടെ പരിശോധനാഫലം ഇന്ന് അറിയും.

ഇതു കൂടാതെ പരീക്ഷാകേന്ദ്രങ്ങളിൽ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ മാസ്ക് ധരിക്കാം എന്ന് സിബിഎസ്ഇയും ഉത്തരവിറക്കിയിട്ടുണ്ട്.

By Athira Sreekumar

Digital Journalist at Woke Malayalam