Thu. Dec 19th, 2024

Day: February 21, 2020

വോഡഫോൺ സ​ര്‍​ക്കാ​റി​ന്​ ന​ല്‍​കാ​നു​ള്ള കു​ടി​ശ്ശി​ക​യി​ല്‍ 10,000 കോ​ടി രൂ​പ അടച്ചു

ദില്ലി: കേന്ദ്ര സർക്കാരിന്  സ്പെ​ക്‌ട്രം ലൈ​സ​ന്‍​സ് ഫീ​സ്, യൂ​സ​ര്‍ ചാ​ര്‍​ജ് എ​ന്നീ ഇ​ന​ത്തി​ല്‍ നൽകാനുള്ള കുടിശ്ശികയിൽ നിന്ന് 10,000 കോ​ടി രൂ​പ വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ അടച്ചു. 2500 കോ​ടി അടച്ചതിന്…

റിച്ചാർഡ് ഗ്രെനെലിനെ അമേരിക്കൻ ദേശീയ ഇന്റലിജൻസ് ഡയറക്ടറായി നിയമിച്ചു 

വാഷിംഗ്‌ടൺ: ജർമനിയിലെ അമേരിക്കൻ സ്ഥാനപതിയായ റിച്ചാർഡ് ഗ്രെനെലിനെ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് അമേരിക്കൻ ദേശീയ ഇന്റലിജൻസ് വിഭാഗത്തിന്റെ ഡയറക്ടറായി നിയമിച്ചു. നിലവിൽ ആക്ടിംഗ് ഡയറക്ടറായ ജോസഫ്…

ഡോണൾഡ് ട്രംപിന് സമാനതകളില്ലാത്ത സ്വീകരണം നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം

ദില്ലി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അഹമ്മദാബാദിൽ സമാനതകളില്ലാത്ത സ്വീകരണമാകും നൽകുകയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച് പല ഭാഷകളിൽ ഡോണൾഡ് ട്രംപിനെ സ്വാഗതം ചെയ്യുന്ന പ്രത്യേക വിഡിയോയും പുറത്തു…

വനിത ടി20 ലോകകപ്പ് നാളെ മുതൽ ആരംഭിക്കും

സിഡ്നി: നാളെ ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തോടെ വനിത ടി20 ലോകകപ്പിന് തുടക്കം. ആതിഥേയരായ ഓസ്‌ട്രേലിയയാണ് ടൂര്‍ണമെന്റിലെ ഫേവറൈറ്റ്‌സ് എന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് പറഞ്ഞു.…

കോൺഗ്രസ് പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് ശശി തരൂർ

കോൺഗ്രസിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്താൻ മുതിർന്ന നേതാക്കൾ മുൻകൈയ് എടുക്കണമെന്ന് ശശി തരൂർ എംപി. ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകൻ സന്ദീപ് ദീക്ഷിതിനെ പിന്തുണച്ചാണ്…

മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടിലെ റെയ്ഡ് നീണ്ടത് 14 മണിക്കൂര്‍

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ വി എസ് ശിവകുമാറിന്റെ തിരുവനന്തപുരം ശാസ്‌തമംഗലത്തെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡ് 14 മണിക്കൂര്‍ നീണ്ടതായി റിപ്പോർട്ട്. അനധികൃത സ്വത്ത്…

നിർഭയ കേസിലെ പ്രതി വിനയ് ശർമ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു 

ദില്ലി: തിരഞ്ഞെടുപ്പ് സമയത്ത് ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത് ചോദ്യം ചെയ്ത് നിർഭയ കേസിലെ പ്രതി വിനയ് ശര്‍മ്മ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ജയിലിൽ വെച്ച് സ്വയം അപായപ്പെടുത്താൻ…

കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 2118

വുഹാൻ: ചൈനയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 2118 ആയതായി റിപ്പോർട്ട്. ഇന്നലെ മാത്രം 114 മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ  ഇറാനിലും ജപ്പാനിലും…

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ 11 പോലീസുകാരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: പോലീസ് സേനയുടെ വെടിക്കോപ്പുകൾ കാണാതായ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള 11 പൊലീസുകാരുടേയും മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇത് കൂടാതെ തിരുവനന്തപുരം എസ്എപി ക്യാമ്പിലേക്ക് കൊടുത്തിട്ടുള്ളതും തിരികെയെത്തിയിട്ടുള്ളതുമായ വെടിയുണ്ടകളുടേയും…

സാമ്പത്തിക സ്ഥിതി മോശമാകുന്നതിന് കാരണം ഭരണാധികാരികളെന്ന് ചിദംബരം

ദില്ലി: സാമ്പത്തിക രംഗം ഐസിയുവില്‍ ആണെന്ന മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയെ ചൂണ്ടിക്കാട്ടി മുന്‍ ധനകാര്യമന്ത്രി പി ചിദംബരം. രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക…