Fri. Mar 29th, 2024

വരാനിരിക്കുന്ന ജെയിംസ് ബോണ്ട് ചിത്രമായ ‘നോ ടൈം ടു ഡൈ’യിലേക്ക് തീം സോങ് ഒരുക്കി അമേരിക്കൻ പോപ്പ് താരം ബില്ലി എലിഷ്. നാല് മിനിറ്റ് ദൈർഘ്യമുള്ള ബാലഡ് വിഭാഗത്തിലുള്ള ഈ തീം സോങ് വിശ്വാസവഞ്ചനയും നിരാശയുമാണ് പ്രമേയമായി എടുത്തിരിക്കുന്നത്.

ബില്ലി എലീഷും സഹോദരനും ചേർന്നാണ് ഗാനം എഴുതിയിരിക്കുന്നത്. ജെയിംസ് ബോണ്ട് തീം സോംഗ് എഴുതുകയും റെക്കോർഡു ചെയ്യുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ ഗായികയാണ് ബില്ലി എലിഷ്.

By Athira Sreekumar

Digital Journalist at Woke Malayalam