31 C
Kochi
Friday, September 24, 2021

Daily Archives: 12th February 2020

തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വികെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിനായി  ശനിയാഴ്ച 11 മണിക്ക് പൂജപ്പുര വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. നേരത്തെ ഗവര്‍ണറുടെ അനുമതി ലഭിച്ചതോടെ അഴിമതിക്കേസിൽ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനുള്ള  നടപടിക്രമങ്ങൾ വിജിലൻസ് ഊര്‍ജ്ജിതമാക്കിയിരുന്നു.
എറണാകുളം: 1991 ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് ഉപരോധിച്ച കേസിൽ  സിപിഐ എം നേതാവായ പി ജയരാജനെ ശിക്ഷിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. ജയരാജനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലന്നും തെളിവില്ലെന്നും ജസ്റ്റിസ് എൻ അനിൽകുമാർ കോടതിയിൽ വ്യക്തമാക്കി. ഇതേ തുടർന്ന്  പ്രതിയെ ശിക്ഷിക്കാൻ ഉതകുന്ന തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തുക ആയിരുന്നു.
തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ വന്നിരിക്കുന്ന വെടിക്കോപ്പുകളുടെ വിവാദത്തിൽ എന്‍ഐഎ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഇത്തരമൊരും സംഭവം മുന്‍പ് ഉണ്ടായിട്ടില്ലെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും ക്രമക്കേട് ആരോപണം നേരിടുന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും ഉടൻ നീക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
തിരുവനന്തപുരം:സംസ്ഥാന പോലീസ് മേധാവി ലേക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സിഎജി റിപ്പോര്‍ട്ട്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ബെഹ്‌റ  ലംഘിച്ചതായിയാണ് കണ്ടെത്തിയിരിക്കുന്നത്. 33 ലക്ഷം രൂപ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ബെഹ്‌റ നല്‍കിയതായി സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: എതിർപ്പുകൾ മറികടന്ന് കുപ്പിവെള്ളത്തിന്റെ വില സംസ്ഥാന സർക്കാർ കുറച്ചു. കുപ്പിവെള്ളത്തെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ലിറ്ററിന് 13 രൂപയാക്കി കുറയ്ക്കാനാണ് തീരുമാനം. ഭക്ഷ്യവകുപ്പിന്റെ ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടുകഴിഞ്ഞു. വിജ്‍ഞാപനം ഉടൻ പുറത്തിറങ്ങുന്നതോടെ വിലനിയന്ത്രണം നിലവിൽ വരുമെന്നു മന്ത്രി പി.തിലോത്തമൻ അറിയിച്ചു.
ദില്ലി: നിർഭയ കേസിലെ കുറ്റവാളികളുടെ വധശിക്ഷ വൈകുന്നതിൽ പ്രതിഷേധിച്ച് കോടതി വളപ്പിൽ മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞും നിർഭയയുടെ മാതാപിതാക്കൾ. കേസിലെ പ്രതികളിൽ ഒരാളായ പവൻ ഗുപതയുടെ അഭിഭാഷകൻ പിന്മാറിയതോടെ പുതിയ അഭിഭാഷകനെ കണ്ടെത്താനുള്ള സമയം കോടതി അനുവദിച്ചതിനാൽ  ഇത് വധശിക്ഷ നടപ്പാക്കുന്നതിൽ വീണ്ടും കാലതാമസം വരുത്തുമെന്ന സാഹചര്യത്തിലാണ് നിർഭയയുടെ അമ്മ കോടതിയിൽ പൊട്ടിക്കരഞ്ഞതും, പിന്നീട് കോടതിവളപ്പിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതും.
ന്യൂ ഡൽഹി: നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദമായ ഒക‌്‌ടോബര്‍-ഡിസംബറില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് വന്‍ വളര്‍ച്ചയോടെ ഏകദേശം നാനൂറ്റി മുപ്പത്തി അഞ്ച്  കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ ലാഭം 108 കോടി രൂപയായിരുന്നു. ബാങ്കിന്റെ ആഗോള ബിസിനസ് 5 ലക്ഷം കോടി രൂപ കടന്നു. . പ്രവര്‍ത്തനലാഭം 111 ശതമാനം ഉയര്‍ന്ന് ആയിരത്തി മുന്നൂറ്റി മുപ്പത്തി ആറ് കോടി രൂപയായി. 
ന്യൂ ഡൽഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസം എഴുന്നൂറ്റി നാല്  രൂപയുണ്ടായിരുന്ന പാചകവാതക സിലണ്ടറിന് ഇന്നുമുതല്‍ എണ്ണൂറ്റി അമ്പത് രൂപ അമ്പത് പൈസയാണ് നല്‍കേണ്ടത്. വിലവര്‍ധനവ് നിലവില്‍ വന്നതായി എണ്ണകമ്പനികള്‍ അറിയിച്ചു. എല്ലാ മാസവും ഒന്നാം തിയതി പാചക വാതക വില പുതുക്കാറുള്ള എണ്ണ കമ്പനികള്‍ ഈ മാസം വിലയില്‍ മാറ്റം വരുത്തിയിരുന്നില്ല. സബ്സിഡി ലഭിക്കുന്ന ഉപഭോക്താക്കൾക്ക് വര്‍ധിച്ച...
ന്യൂഡൽഹി:  ഉപഭോക്ത്യ സമ്പത് ഞെരുക്കം മൂലം വില്പനമാന്ദ്യത്തില്‍ നിന്ന് ഇന്ത്യയുടെ വാഹന വിപണി ജനുവരിയിലും കരകയറിയില്ല. ഉത്‌പാദനച്ചെലവ് ഏറിയതുമൂലം വാഹനങ്ങള്‍ക്ക് വില ഉയര്‍ന്നതും വില്പനയെ ബാധിച്ചു. അതേസമയം ഇക്കഴിഞ്ഞ ബജറ്റിൽ അടിസ്ഥാന സൗകര്യ മേഖലയ്ക്കും, ഗ്രാമീണ വികസനത്തിനും കേന്ദ്രസർക്കാർ വലിയത്തുകയാണ് വകയിരുത്തിയത്. ഇത് വാഹന വിപണിയുടെ തിരിച്ചു വരവിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ്  വാഹന നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്റി ഓഫ് ഇന്ത്യ ഓട്ടോമൊബൈല്‍ മാനുഫാക്‌ചറേഴ്‌സ്.
ന്യൂഡൽഹി: ബി‌എസ്‌എൻ‌എൽ, എയർ ഇന്ത്യ, എം‌ടി‌എൻ‌എൽ എന്നിവയാണ് തുടർച്ചയായ മൂന്നാം വർഷവും  ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനങ്ങൾ. ഒ‌എൻ‌ജി‌സി, ഇന്ത്യൻ ഓയിൽ, എൻ‌ടി‌പി‌സി എന്നിവയാണ് ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയതെന്നും സർക്കാർ സർവേ. നഷ്ടം സൃഷ്ടിക്കുന്ന 70 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ  ഏറ്റവും മികച്ച 10 കമ്പനികൾ മൊത്തം നഷ്ടത്തിന്റെ 94 ശതമാനത്തിലധികമാണ്. രണ്ടായിരത്തി പതിനെട്ട് പത്തൊൻപത് കാലയളവിൽ എല്ലാ സി‌പി‌എസ്‌ഇകളുടെയും ആകെ വരുമാനം ഇരുപത്തിനാല് ലക്ഷത്തി നാപ്പത്തിനായിരത്തി എഴുനൂറ്റി...